കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടിക വിപുലപ്പെടുത്തി. 511 പേരെ കൂടി ഉള്‍പ്പെടുത്തിയാണ് പട്ടിക വിപുലപ്പെടുത്തിയത്.
സെക്രട്ടേറിയറ്റിന് മുന്നില്‍ ദുരിതബാധിതര്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയത്. മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തിലാണ് തീരുമാനം.
ഇരകളെ കണ്ടെത്തുന്നതിന് നേരത്തെ നടത്തിയ ക്യാമ്പുകളില്‍ പങ്കെടുത്തവരും എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവരുമായ 18 വയസിന് താഴെ ഉള്ളവരെയാണ് പുതിയതായി പട്ടികയില്‍ ചേര്‍ത്തത്. ഇതോടെ എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെട്ടവുടെ എണ്ണം 6727 ആയി.