മുംബൈ: ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അനുമതിയായതോടെ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ് ഡീല്‍ തുടങ്ങി ഇ-കൊമേഴ്‌സ് വെബ് സൈറ്റുകളില്‍ തിരക്കേറുന്നു.
ട്രിമ്മറുകള്‍, ഹെഡ്‌ഫോണുകള്‍, സ്റ്റൗ, എയര്‍കണ്ടിഷണര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കാണ് ഏറ്റവുംകൂടുതല്‍ ആവശ്യക്കാരെന്ന് കമ്പനികള്‍ അറിയിച്ചു. ഹെഡ്‌ഫോണുകള്‍ക്കായുള്ള തിരച്ചില്‍ 200 ശതമാനംവരെ ഉയര്‍ന്നു.
കടുത്തവേനലില്‍ ചൂട് കുതിച്ചുയര്‍ന്നതോടെ ഫാനുകളും എയര്‍ കണ്ടീഷണറുകളും കൂളറുകളും വാങ്ങാന്‍ നോക്കുന്നവരുടെ എണ്ണം മാര്‍ച്ച് അവസാനമുണ്ടായിരുന്നതിനെക്കാള്‍ ഇരട്ടിയിലേറെയായെന്ന് ഇ- കൊമേഴ്‌സ് കമ്പനികള്‍ പറയുന്നു. ലാപ് ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്കും ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍പേര്‍ തിരയുന്ന പത്ത് ഉത്പന്നങ്ങളില്‍ മുന്നിലാണ് ട്രിമ്മറുകളെന്നും കമ്പനികള്‍ അറിയിച്ചു.