e-mail meassage malapuram missing man send to police

മലപ്പുറം: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നിട്ടില്ലെന്ന് മലപ്പുറം സ്വദേശി അബ്ദുള്ള എന്ന അഖിലിന്റെ സന്ദേശം. ഇ മെയില്‍ വഴിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അബ്ദുല്ലയുടെ സന്ദേശം ലഭിച്ചത്.

ഫോണിലൂടെ വീട്ടുകാരെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും പെരിന്തല്‍മണ്ണ സി ഐയ്ക്കുമാണ് അഖില്‍ സന്ദേശമയച്ചത്.

ഐ എസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് സന്ദേശത്തില്‍ അവകാശപ്പെടുന്നു. യമനിലെ പഠനം കഴിഞ്ഞാല്‍ തിരിച്ച് എത്തുമെന്ന് മകന്‍ അറിയിച്ചുവെന്ന് പിതാവ് പറഞ്ഞു.

രണ്ടു വര്‍ഷം മുമ്പാണ് എഞ്ചിനീയറിങ് പഠനത്തിനിടെ അഖില്‍ മതംമാറി അബ്ദുള്ളയെന്ന പേര് സ്വീകരിച്ച് നാടുവിട്ടത്.

ഇ മെയിലിന്റെ ഉറവിടവും വീട്ടിലേക്ക് വിളിച്ച ഫോണ്‍ നമ്പരും പൊലീസ് അന്വേഷിച്ച് വരുകയാണ്.

Top