കൊച്ചി:വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ നിന്നും അദാനി ഗ്രൂപ്പ് പിന്‍മാറുന്ന കാര്യം സംബന്ധിച്ച് തനിക്ക് വിവരങ്ങളൊന്നും അറിയില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. കാര്യങ്ങള്‍ പഠിച്ചശേഷം നിലപാട് അറിയിക്കാമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
അദാനി ഗ്രൂപ്പ് വിഴിഞ്ഞം പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി ഇന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നിലവില്‍ വിഴിഞ്ഞത്ത് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായ 1600 കോടിയില്‍ നിന്നുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
അതിനാല്‍ പദ്ധതി ഉപേക്ഷിച്ചാലും അദാനിക്ക് നഷ്ടം സംഭവിക്കില്ലെന്നും അവരുടെ ചില്ലിപണം പോലും ഇവിടെ ചെലവഴിച്ചിട്ടില്ലെന്നും ഒരു പ്രമുഖം മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പദ്ധതി നടപ്പാക്കാന്‍ കേരളത്തിലെത്തിയ അദാനി ഗ്രൂപ്പിന്റെ മുഖ്യ ഉദ്യോഗസ്ഥരെല്ലാം സ്ഥലം വിട്ടെന്നും കേന്ദ്രസര്‍ക്കാര്‍ കുളച്ചല്‍ പദ്ധതിയോട് താത്പര്യം കാട്ടുന്നത് കൊണ്ടാണ് അദാനിഗ്രൂപ്പ് പിന്മാറുന്നതെന്നും സൂചിപ്പിച്ചിരുന്നു. ഈ വാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോളാണ് ജയരാജന്റെ പ്രതികരണം ഉണ്ടായത്.