കൊച്ചി: ഇടുക്കി മുന്‍ എഡിഎം മോന്‍സി പി. അലക്‌സാണ്ടറിനെ ആക്രമിച്ച സംഭവത്തില്‍ ഇ.എസ്.ബിജിമോള്‍ എംഎല്‍എയെ അറസ്റ്റു ചെയ്യാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. എംഎല്‍എ ഒളിവിലാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് കെമാല്‍പാഷ നിര്‍ദേശിച്ചു.
കേസില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി എഡിഎം നല്‍കിയ ഹര്‍ജിയിലാണ് നിരീക്ഷണം. നേരത്തെ ഇ.എസ്. ബിജിമോള്‍ എംഎല്‍എ ഒളിവിലാണെന്ന പൊലീസ് വിശദീകരണം വിശ്വസനീയമല്ലെന്നു നിരീക്ഷിച്ച ഹൈക്കോടതി കേസ് ക്രൈംബ്രാഞ്ചിനു വിടാന്‍ നിര്‍ദേശിക്കുകയായിരുന്നു.
കോടതി നിര്‍ദേശത്തെ തുടര്‍ന്നു മുണ്ടക്കയം ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ എസ്റ്റേറ്റിന്റെ ഗേറ്റ് പുനസ്ഥാപിക്കാനെത്തിയ ഇടുക്കി എഡിഎമ്മായിരുന്ന മോന്‍സി പി. അലക്‌സാണ്ടറെ ഇ.എസ്. ബിജിമോള്‍ എംഎല്‍എ കയ്യേറ്റം ചെയ്യുകയായിരുന്നു.