ഇ-സ്‌കൂട്ടറുമായി അവന്‍ മോട്ടോഴ്‌സ്; സെറോ പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു

ദ്യ വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ച് അവന്‍ മോട്ടോര്‍സ്. കമ്പനിയുടെ പുതിയ വാഹനമായ സെറോ പ്ലസ്സാണ് വിപണിയിലെത്തിയിരിക്കുന്നത്. 47,000 രൂപയാണ് സെറോ പ്ലസ് ഇസ്‌കൂട്ടറിന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില.

രണ്ട് ബാറ്ററി പാക്കുകള്‍ ഉള്ള സെറോ പ്ലസില്‍ ഒരു പാക്ക് മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഒറ്റ ചാര്‍ജില്‍ 60 കിലോമീറ്റര്‍ ദൂരം സ്‌കൂട്ടറോടും. ഇരട്ട ബാറ്ററി പാക്കെങ്കില്‍ 110 കിലോമീറ്റര്‍ ദൂരം വരെയോടാനും ഇസ്‌കൂട്ടറിനാവും. മണിക്കൂറില്‍ 45 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗം. രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ വേണം ബാറ്ററി പാക്കുകള്‍ പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാന്‍. ഊരി മാറ്റാവുന്ന ബാറ്ററി സംവിധാനമായതുകൊണ്ട് സാധാരണ പോര്‍ട്ടുകള്‍ ചാര്‍ജ്ജിംഗിനായി ഉപയോഗിക്കാം.

48 V, 28Ah ശേഷിയുള്ള ലിഥിയം അയോണ്‍ ബാറ്ററി ബാക്കാണ് വൈദ്യുത മോട്ടോറിന് ഊര്‍ജ്ജം പകരുക. സ്‌കൂട്ടറിന് ഭാരം 62 കിലോ. 150 കിലോ വരെ ഭാരം കയറ്റാന്‍ സെറോ പ്ലസ് പ്രാപ്തമാണ്. ടെലിസ്‌കോപിക് ഫോര്‍ക്കുകളും കോയില്‍ സ്പ്രിങ്ങ് സസ്‌പെന്‍ഷനുമാണ് മോഡലില്‍ ഒരുങ്ങുന്നത്. നിരത്തിലോടുന്ന സാധാരണ സ്‌കൂട്ടറിനെ അപേക്ഷിച്ച് സെറോ പ്ലസിന് പത്തുശതമാനം മാത്രമെ ഉപയോഗ ചിലവുള്ളൂ. ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സെറോ പ്ലസിന്റെ രൂപകല്‍പ്പനയെന്ന് കമ്പനി വാദിക്കുന്നു. മുന്നില്‍ ഡിസ്‌ക്കും പിന്നില്‍ ഡ്രം യൂണിറ്റും സ്‌കൂട്ടറില്‍ വേഗം നിയന്ത്രിക്കും.

Top