ഇ-സ്‌കൂട്ടർ അനധികൃതമായി പാർക്ക് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്താൽ ഇനി മുതൽ പിഴ

ദുബൈയിൽ ഇ-സ്‌കൂട്ടർ അനധികൃതമായി പാർക്ക് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്താൽ 200 ദിർഹം പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. ദുബൈ ആർ.ടി.എയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇ-സ്‌കൂട്ടറുകൾ പാർക്ക് ചെയ്യാൻ കൃത്യമായ പ്രദേശങ്ങൾ നിർണയിച്ചിട്ടുണ്ട്. അവിടെ മാത്രമെ പാർക്ക് ചെയ്യാൻ പാടുള്ളൂവെന്നും അധികൃതർ പറഞ്ഞു.

അതിനിടെ, ഇ-സ്‌കൂട്ടർ ലൈസൻസിനായി അപേക്ഷ സമർപ്പിക്കാൻ നിരവധി പേരാണ് തയാറെടുക്കുന്നത്. ഈ മാസാവസാനം മുതൽ ആർ.ടി.എയുടെ വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ ടെസ്റ്റും പരിശീലനവും പൂർത്തിയാക്കുന്നവർക്ക് ലൈസൻസ് നൽകും. ദുബൈയിലെ തെരഞ്ഞെടുത്ത സൈക്കിൾ ട്രാക്കിലൂടെ ഇ-സ്‌കൂട്ടർ ഓടിക്കാൻ കഴിഞ്ഞ ദിവസം അധികൃതർ അനുമതി നൽകിയിരുന്നു.

Top