പാലക്കാട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എല്ലാം കഴിഞ്ഞ ശേഷം കണ്ണീരൊലിപ്പിച്ചിട്ടു കാര്യമില്ലെന്നു ഇ. ശ്രീധരന്‍. ശബരിമലയെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തേത് യഥാര്‍ഥ കണ്ണീര്‍ തന്നെയാണോ എന്നും ശ്രീധരന്‍ ചോദിച്ചു.
എത്രയാളുകളുടെ വികാരമാണ് അന്ന് വ്രണപ്പെടുത്തിയത്. ബോധപൂര്‍വമാണ് ശബരിമലയില്‍ ആളുകളെ കയറ്റിയതെന്നും അദ്ദേഹം ആരോപിച്ചു.
എന്‍ഡിഎ സ്ഥാനാര്‍ഥിയായി പാലക്കാട് മത്സരിക്കും. രണ്ടു വര്‍ഷം കൊണ്ട് പാലക്കാടിനെ മികച്ച നഗരമാക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.