തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി നേതാവ് മെട്രോമാന്‍ ഇ ശ്രീധരന്‍ രംഗത്ത്. കേരളത്തിന്റെ അഭിമാന പദ്ധതിയായി രണ്ടാം പിണറായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന സില്‍വര്‍ ലൈന്‍ പദ്ധതി പരിസ്ഥിതി ദുരന്തമാകുമെന്ന് അദ്ദേഹം ആരോപിച്ചു.
ഇതിനായി എട്ട് അടി ഉയരത്തില്‍ മതില്‍ കെട്ടേണ്ടതായി വരും. എന്നാല്‍ പദ്ധതിയുടെ ഗ്രൗണ്ട് സര്‍വ്വേ നടത്തിയിട്ടില്ലെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി.
ഒരു കിലോമീറ്റര്‍ മതില്‍ കെട്ടുന്നതിനായി എട്ട് കോടി രൂപ ആവശ്യമായി വരും. മതിലിന് മുകളില്‍ വയര്‍ ഫെന്‍സിംഗ് നടത്തണം. എന്നാല്‍ ഇക്കാര്യങ്ങള്‍ പദ്ധതിയുടെ ഡിപിആറില്‍ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, ഫ്‌ലൈ ഓവറുകള്‍, സബ് വേകള്‍ തുടങ്ങിയവയുടെ ആവശ്യകതയൊന്നും തന്നെ ഡിപിആര്‍ നല്‍കുന്നില്ല.’ ശ്രീധരന്‍ പറഞ്ഞു.