ഡിഎംആര്‍സി വന്‍ നഷ്ടത്തില്‍ ; സംസ്ഥാന സര്‍ക്കാരിനെതിരെ ഇ.ശ്രീധരന്‍

കൊച്ചി: ലൈറ്റ് മെട്രോ പദ്ധതി നിലച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ രംഗത്ത്. ഡിഎംആര്‍സി വന്‍ നഷ്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

ലൈറ്റ് മെട്രോ പദ്ധതികള്‍ക്കായി ഓഫീസ് തുറന്നുവച്ച് നാല് വര്‍ഷമായി മാസംതോറും 16 ലക്ഷം രൂപവീതം വെറുതെ ചിലവിടുകയാണ്, ഡിഎംആര്‍സിയുടെ രണ്ട് ഓഫീസുകള്‍ ഈ മാസം 15 ഓടെ അടച്ച്പൂട്ടുമെന്നും ഇനി അത് തുടരാനാവില്ല. ഡിഎംആര്‍സിക്ക് അതിനുള്ള സാമ്പത്തിക ശേഷിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയെ കാണാന്‍ സമയം ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും ശ്രീധരന്‍ പറഞ്ഞു. ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് വിഷമത്തോടെയാണ് പിന്‍മാറുന്നതെന്നും ഇ. ശ്രീധരന്‍ അറിയിച്ചു.

Top