തിരുവനന്തപുരം: ഇ.ശ്രീധരൻ മഹാനായ വ്യക്തിയാണെന്നും ഏതു സ്ഥാനവും വഹിക്കാൻ അദ്ദേഹം യോഗ്യനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയെയും സർക്കാരിനെയും കുറിച്ചുള്ള ഇ.ശ്രീധരന്റെ വിമർശനങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
“പിണറായി വിജയന്‍റെ ഭരണത്തില്‍ ഏകാധിപത്യമാണ് നടക്കുക. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തെറ്റായ ഉപദേശങ്ങളാണ് പിണറായി സ്വീകരിക്കാറുള്ളതെന്നും ശ്രീധരന്‍ ആരോപിച്ചിരുന്നു”.ഇ.ശ്രീധരന്റെ മോഹത്തിന് അനുസരിച്ച് കാര്യങ്ങൾ നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട്ട് വാർത്താസമ്മേളനത്തിനിടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണു ഇ.ശ്രീധരൻ ബിജെപിയിൽ ചേരുന്നതായി വെളിപ്പെടുത്തിയത്.