ബുള്ളറ്റ് ട്രെയിനുകളല്ല ആവശ്യം; സുരക്ഷിതമായ റെയില്‍വേ സംവിധാനമെന്ന് ഇ. ശ്രീധരന്‍

ഡല്‍ഹി: ബുള്ളറ്റ് ട്രെയിനുകളല്ല ഇന്ത്യയ്ക്ക് വേണ്ടതെന്നും സാധാരണക്കാര്‍ക്ക് വേണ്ടത് സുരക്ഷിതമായ റെയില്‍വേ സംവിധാനമെന്നും ഇ ശ്രീധരന്‍.

ഇന്ത്യയില്‍ സമ്പന്നര്‍ക്ക് മാത്രമേ ബുള്ളറ്റ് ട്രെയിനുകളെ ആശ്രയിക്കാന്‍ സാധിക്കൂ എന്നും സാധാരണക്കാര്‍ക്ക് ചിലവേറിയ ബുള്ളറ്റ് ട്രെയിന്‍ യാത്ര താങ്ങാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ പോലുള്ള രാജ്യത്ത് കൃത്യ സമയത്ത് ഓടുന്ന, സുരക്ഷിതമായ ട്രെയിനുകളാണ് വേണ്ടത്. യാത്രക്കാരുടെ സുരക്ഷയും വൃത്തിയുള്ള ട്രെയിനുകള്‍ക്കുമാണ് മുന്‍ഗണന നല്‍കേണ്ടത് അദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ മെട്രോ റെയില്‍ സംവിധാനങ്ങളുടെ നിലവാരം ഉറപ്പുവരുത്തുന്നതിനായി മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള സമിതിയുടെ അധ്യക്ഷനായി ഇ ശ്രീധരനെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിയമിച്ചിരുന്നു. മോദി സര്‍ക്കാര്‍ മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ സ്വപ്ന പദ്ധതിയായി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്രീധരന്‍ അതിന്റെ ആവശ്യകതയില്‍ സംശയം ഉന്നയിച്ചിരിക്കുന്നത്.

Top