മികച്ചതെങ്കില്‍ ഒപ്പം നിന്നേനെ, സില്‍വര്‍ലൈനില്‍ ഗുരുതര പിഴവുകള്‍; അപകടമെന്ന് ഇ ശ്രീധരന്‍

പാലക്കാട്: കേരള സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ മെട്രോമാന്‍ ഇ ശ്രീധരന്‍. മികച്ച പദ്ധതിയായിരുന്നെങ്കില്‍ താന്‍ ഒപ്പം നില്‍ക്കുമായിരുന്നെന്നും, എന്നാല്‍ പദ്ധതി നാടിന് ഗുണകരമല്ല, ആസൂത്രണത്തില്‍ ഗുരുതര പിഴവുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അധികൃതര്‍ അവകാശപ്പെടുന്നതു പോലെ അഞ്ച് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാവില്ലെന്നും ശ്രീധരന്‍ പറഞ്ഞു. ചതുപ്പ് നിലത്തിലൂടെയാണ് 350 കിലോമീറ്ററോളം റെയില്‍ പാത പോകുന്നത്. ഇത്ര വേഗത്തില്‍ നിലത്ത് കൂടെ അതിവേഗ റെയില്‍ പോകുന്നത് വളരെ അപകടകരമാണ്. നിശ്ചിത കാലയളവില്‍ പദ്ധതി പൂര്‍ത്തിയാക്കാനാകില്ല. അതിനാല്‍ പദ്ധതിയില്‍ മാറ്റം വേണമെന്നും ശ്രീധരന്‍ ആവശ്യപ്പെട്ടു.

സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആണ് പാത. ഇത് പിന്നീട് മാറ്റാനോ കൂട്ടിചേര്‍ക്കാനോ കഴിയില്ല, അതിനാല്‍ ബ്രോഡ്‌ഗേജായാണ് പാത വേണ്ടതെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി.

Top