കൊച്ചി : നിര്‍ദിഷ്ട വൈറ്റില മേല്‍പ്പാലത്തിലെ നിലവിലെ പ്ലാന്‍ പ്രകാരം മേല്‍പ്പാലം നിര്‍മിക്കുന്നതുകൊണ്ട് ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കഴിയില്ലെന്ന് മെട്രോ റയില്‍ കോര്‍പറേഷന്‍ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ ഇ.ശ്രീധരന്‍.
വൈറ്റിലയിലെ ഗതാഗതക്കുരുക്ക് ഭാഗികമായി പരിഹരിക്കാന്‍ മാത്രമേ മേല്‍പ്പാലം ഉപകരിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരല്ല, ദേശീയ പാത അതോറിറ്റിയാണ് മേല്‍പാലം നിര്‍മിക്കേണ്ടിയിരുന്നത്. താന്‍ നല്‍കിയ പദ്ധതി നിര്‍ദേശം പരിഗണിക്കപ്പെട്ടില്ല. ഭാവിയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താവുന്ന വിധത്തില്‍ താന്‍ നല്‍കിയ നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീധരന്‍ പറഞ്ഞു.