ന്യൂഡല്‍ഹി: ബജറ്റ് അവതരിപ്പിക്കാനാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനമെങ്കില്‍ അത് തെറ്റായ നടപടിയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.
മരിച്ച ഇ അഹമ്മദ് എം പിയോടുള്ള അനാദരവാണെന്നും ഇക്കാലം വരെയുള്ള കീഴ്‌വഴക്കത്തിന് എതിരാണ് ബജറ്റ് അവതരണമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ ട്രോമോ കെയര്‍ യൂണിറ്റിലിട്ടു. മക്കളപ്പോലും കാണാന്‍ അനുവദിച്ചില്ല. അത്ര ക്രൂരമായ നടപടിയെടുത്തവര്‍ ഇത് ചെയ്താലും അത്ഭുതമില്ല. ഒരു ഗവണ്‍മെന്റും ചെയ്യാത്ത ക്രൂരതയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇ അഹമ്മദ് എം പിയുടെ മരണത്തെത്തുടര്‍ന്ന് ബജറ്റ് മാറ്റിവെക്കണമെന്ന് കോണ്‍ഗ്രസ്സും മുസ്ലീം ലീഗും സിപിഎമ്മും ആവശ്യപ്പെട്ടു.