നികുതി വെട്ടിപ്പുകാര്‍ ജാഗ്രതൈ: ഇ വേ ബില്‍ ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ വരും

ന്യൂഡല്‍ഹി: ഇതര സംസ്ഥാനങ്ങളിലേക്ക് ചരക്കുകടത്തിനുള്ള ഇലക്ട്രോണിക് വേ ബില്‍ (ഇ വേ ബില്‍) സംവിധാനം പ്രാബല്യത്തിലേക്ക്. ഫെബ്രുവരി ഒന്നു മുതല്‍ ബില്‍ പ്രാബല്യത്തിലാകും. ജൂലൈയില്‍ നിലവില്‍ വന്ന ചരക്ക് സേവന നികുതിയുടെ(ജിഎസ്ടി) ഭാഗമായാണ് ഇ വേ ബില്‍ നടപ്പാക്കുന്നത്.

ഇലക്ട്രോണിക് ബില്‍ നിലവില്‍ വന്നാല്‍ 50,000 രൂപക്ക് മുകളിലുള്ള മുഴുവന്‍ ചരക്ക് കടത്തിന്റെയും വിവരങ്ങള്‍ സര്‍ക്കാറിന് ലഭ്യമാകും. വില്‍ക്കുന്നയാളും വാങ്ങുന്നയാളും ഫയല്‍ ചെയ്യുന്ന നികുതി അടവുകളില്‍ കാണിക്കുന്ന ചരക്കില്‍ വ്യത്യാസം വന്നാല്‍ വെട്ടിപ്പ് ഉടന്‍ കണ്ടെത്താനാകും.

Top