ന്യൂഡല്‍ഹി: ആല്‍ബര്‍ട്ട് ഐന്‍സ്റ്റെയിന്റെ വിഖ്യാത സമവാക്യം E=mc² ശരിയല്ലെന്ന് വിവാദ ആള്‍ ദൈവം നിത്യാനന്ദ. സമവാക്യത്തെ വ്യാഖ്യാനിക്കുന്ന നിത്യാനന്ദയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഊര്‍ജ്ജം ഒരിക്കലും പിണ്ഡത്തിനും വേഗതയ്ക്കും തുല്യമാകില്ലെന്നാണ് പ്രധാന വാദം. അവസാനമില്ലാത്ത ഒന്നിനെയാണ് പിണ്ഡമെന്ന് പറയുന്നത്. ഊര്‍ജ്ജം തീവ്രതയാണ്. മാംസാഹാരികളായവരുടെ തലച്ചോറില്‍ ഈ ഊര്‍ജ്ജവും വേഗതയും വ്യത്യസ്തമാണ്. ഊര്‍ജ്ജത്തിന്റെ തീവ്രത സ്ഥിരമായി നിലനിര്‍ത്താന്‍ ഒരു സന്ന്യാസിയുടെ തലച്ചോറിന് മാത്രമേ സാധിക്കൂ എന്നും നിത്യാനന്ദ പറഞ്ഞു.
വലിയ പ്രതിഷേധമാണ് ഇപ്പോള്‍ ഈ വീഡിയോയ്ക്ക് താഴെ വരുന്നത്. ഇത്ര വിവരമില്ലാത്തവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കരുതെന്നടക്കമുള്ള കമന്റുകളാണ് ലഭിച്ചത്.