താമരശ്ശേരി ചുരത്തിലെ മൃതദേഹം കൊട്ടാരക്കര സ്വദേശിയുടേത്: സമീപത്തുനിന്ന് ബാഗും മൊബൈലും കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരി ചുരത്തിനടുത്തെ വനപ്രദേശത്ത് മരിച്ചനിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊട്ടാരക്കര കുന്നത്തൂർ രാജേഷ് ഭവനത്തിൽ രാജുവിന്റെ മകൻ രാജേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഒമ്പതാം വളവിന് സമീപുള്ള പ്രദേശത്തുനിന്നാണ്മൃതദേഹം കണ്ടെത്തിയത്. ബസ് യാത്രക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഒരു ദിവസത്തെ പഴക്കമുള്ളതായിരുന്നു മൃതദേഹം. സമീപത്ത് നിന്ന് ബാഗും ലഭിച്ചിരുന്നു.മൃതദേഹത്തിൽ നിന്നും ലഭിച്ച മൊബൈലിൽ നിന്നാണ് മൃതദേഹം തിരിച്ചറിയുന്നതിനുള്ള നമ്പർ ലഭിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കൾ എത്തിയതിന് ശേഷം മേൽ നടപടികൾ സ്വീകരിക്കും.

Top