ബെയ്ജിങ്: ഇന്റര്‍പോള്‍ മുന്‍ മേധാവി മെങ് ഹോങ്വെയിയെ കൈക്കൂലിക്കേസില്‍ അറസ്റ്റ് ചെയ്തു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അഴിമതിക്കുറ്റം ചുമത്തി മെങ് ഹോങ്വെയെ നേരത്തേ പുറത്താക്കിയിരുന്നു. പാര്‍ട്ടി ചട്ടങ്ങള്‍ ലംഘിച്ചു എന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം.
കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും പൊതുസുരക്ഷാ ഉപമന്ത്രിയും ആയിരുന്ന മെങ് പാര്‍ട്ടി ചട്ടങ്ങള്‍ ലംഘിച്ച് കൈക്കൂലി വാങ്ങുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്തു എന്നും ആരോപിച്ചാണ് മെങ്ങിനെ അറസ്റ്റ് ചെയ്തത്.