അസർബൈജാനിലെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിൽ തീപിടുത്തം ; 24 പേർ കൊല്ലപ്പെട്ടു

Azerbaijan

ബാകു : അസർബൈജാൻ തലസ്ഥാനമായ ബാകുവിലെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ 24 പേർ കൊല്ലപ്പെട്ടു. മരിച്ചവരുടെ എണ്ണത്തിൽ വ്യക്തമായ കണക്ക് ലഭിച്ചിട്ടില്ലെന്നും നിരവധി ആളുകൾക്ക് പൊള്ളലേറ്റിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ബാകുവിലെ റിപ്പബ്ലിക്കൻ നാർകോളജിക്കൽ സെന്ററിൽ വെള്ളിയാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

35a47ff2-1e0b-11e8-804d-87987865af94_1320x770_192541

ഷോർട്ട് സർക്ക്യുട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രസിഡന്റ് ഇലം അലിയേവ് അപകടം നടന്ന സ്ഥലം സന്ദർശിച്ചു. അഗ്നിശമന സേനയുടെ പത്തിലധികം യൂണിറ്റുകൾ മൂന്നു മണിക്കൂറോളം നീണ്ട് നിന്ന പരിശ്രമത്തിലൂടെയാണ് തീയണച്ചത്.

Top