രാജ്‌കോട്ട് : ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ ഭൂചലനം. ഗുജറാത്തിലെ രാജ്കോട്ടില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. 7.57 ഓടെ അസമിലെ കരിംഗഞ്ചിലും ഭൂമി കുലുക്കമുണ്ടായി. 4.1 ആയിരുന്നു റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്. ഹിമാചല്‍ പ്രദേശിലെ ഉനയില്‍ 4.47നാണ് ഭൂമി കുലുക്കം ഉണ്ടായത്. തീവ്രത 2.3 ആയിരുന്നു