ന്യൂഡല്‍ഹി ഡല്‍ഹിയിലും, കശ്മീര്‍ താഴ്‌വരയിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനം നീണ്ടു നിന്നത് സെക്കന്റുകള്‍ മാത്രമാണ്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷാണെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ശക്തമായി കാറ്റ് വീശുകയും ചെയ്തു.