ഉത്തരകൊറിയയില്‍ ഭൂചലനം ;ആണവപരീക്ഷണമെന്ന് ചൈന, അല്ലെന്ന് ദക്ഷിണകൊറിയ

പ്യോംഗ്‌യാങ് : ഉത്തരകൊറിയയില്‍ ഭൂചലനം.  കൊറിയയിലെ നോര്‍ത്ത് ഹാംയോങ് പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

റിക്ടര്‍ സ്‌കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

വെബ്‌സൈറ്റിലൂടെയാണ് ഉത്തരകൊറിയന്‍ ഭരണകൂടം ഭൂചലന വാര്‍ത്ത പുറത്തുവിട്ടത്.

ഉത്തരകൊറിയയുടെ പംഗ്‌യേരി ആണവ നിലയം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ഭൂചനത്തെ തുടര്‍ന്നുള്ള നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

അതേസമയം ഉത്തരകൊറിയ പുതിയ ആണവപരീക്ഷണം നടത്തിയതിന്റെ ഫലമാണോ ഭൂചലനമെന്നാണ് ചൈന സംശയിക്കുന്നത്. സെപ്തംബര്‍ മൂന്നിന് ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ആ മേഖലയില്‍ തന്നെയാണ് ഇത്തവണയും ഭൂകമ്പമുണ്ടായതെന്നും ചൈനീസ് ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഉത്തര കൊറിയയിലുണ്ടായ ഭൂചലനം ആണവ പരീക്ഷണം നടത്തിയത് മൂലമല്ലെന്നാണ് പ്രാഥമിക നിരീക്ഷണത്തില്‍ നിന്നും വ്യക്തമാകുന്നതെന്ന് ദക്ഷിണകൊറിയന്‍ കാലാവസ്ഥാ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.

 

Top