ന്യൂഡല്‍ഹി: രണ്ടാം ദിവസവും ഡല്‍ഹിയില്‍ ഭൂചലനം. 2.7 റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഉച്ചയ്ക്കു ശേഷം 1.26 ന് ആയിരുന്നു ഭൂചലനം. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം, ഇന്നലെ മൂന്ന് മിനിറ്റിനിടെ രണ്ടു തവണയാണ് ഭൂചലനം ഉണ്ടായത്. വൈകുന്നേരം 5.45ഓടെയായിരുന്നു സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം കിഴക്കന്‍ ഡല്‍ഹിയിലെ അതിര്‍ത്തി പ്രദേശത്താണ് ആദ്യ ചലനം ഒന്‍പത് സെക്കന്‍ന്റോളം നീണ്ടുനിന്നു. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.