സാൻ ഫ്രാൻസിസ്കോ: അമേരിക്കയിലെ അലാസ്കയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അലാസ്കയിലെ അഡക് ദ്വീപിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
കഴിഞ്ഞ 48 മണിക്കൂറിനിടെ അലാസ്കയിൽ തുടർച്ചയായി നാലു ചെറുചലനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.