കൊല്‍ക്കത്ത: മ്യാന്മാറില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7 രേഖപ്പെടുത്തിയ ചലനത്തെത്തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളായ ഇന്ത്യയിലെ ഗുവാഹാട്ടി, കൊല്‍ക്കത്ത, പട്‌ന എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു.
വൈകുന്നേരം 4.04 നാണ് ചലനമുണ്ടായത്. കൊല്‍ക്കത്തയിലെ ഓഫീസുകളില്‍ നിന്ന് ആളുകള്‍ പുറത്തേക്കോടി. മെട്രോ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു.
മ്യാന്‍മാറിലെ മെയ്ക്തില പട്ടണത്തില്‍ നിന്ന് 140 കിലോമീറ്റര്‍ പടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.
ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല