ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ ഭൂചലനം; 3.1 തീവ്രത

ല്‍ഹി-എന്‍സിആര്‍ മേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി. ഫരീദാബാദിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഡല്‍ഹി-എന്‍സിആറില്‍ ഭൂചലനം അനുഭവപ്പെടുന്നത്.

ഹരിയാനയിലെ ഫരീദാബാദില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഫരീദാബാദില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ കിഴക്കും ഡല്‍ഹിയില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്കുകിഴക്കുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഡല്‍ഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഗ്രേറ്റര്‍ നോയിഡ, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഹരിയാനയിലെ ഫരീദാബാദില്‍ ഇന്ന് വൈകിട്ട് 4:08 നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top