ജക്കാര്‍ത്ത : ഇന്തൊനേഷ്യയിലെ ബിഹയില്‍ ഭൂചലനം. തെക്കുപടിഞ്ഞാറന്‍ ബിഹയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രതയുള്ള ഭൂചലനമാണുണ്ടായത്. എന്നാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
പസിഫിക് സമുദ്രത്തിലുള്ള ‘റിംഗ് ഒഫ് ഫയര്‍’ എന്ന ഭൂമീപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്ന രാജ്യമാണ്. 2004ല്‍ സുമാത്രയിലുണ്ടായ വന്‍ ഭൂചലനമാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ തീരങ്ങളില്‍ സുനാമി ആഞ്ഞടിക്കാന്‍ കാരണമായത്.