ടെഹ്റാനില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത, ഒരാള്‍ മരിച്ചു

ടെഹ്റാന്‍: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ശക്തമായ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ടെഹ്റാനിന്റെ കിഴക്കന്‍ പ്രദേശമായ, 55 കിലോമീറ്റര്‍ അകലെയുള്ള ദമാവന്ദ് നഗരത്തിന് സമീപത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് ഭൂചലനമുണ്ടയാത്. പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലത്താണ് ഭൂചലനമുണ്ടായത്.

ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ വീടുകള്‍ വിട്ട് പുറത്തേക്ക് ഓടുകയായിരുന്നു. തുടര്‍ ചലനങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന് വീടിനു പുറത്താണ് ആളുകള്‍ കഴിയുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

Top