ടോക്കിയോ:ജപ്പാനിലെ ഹോക്കൈഡോയില്‍ നേരിയ ഭൂചലനം.
പ്രദേശിക സമയം ശനിയാഴ്ച രാത്രി 11.45നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി.
ഹോക്കൈഡോയിലെ അഞ്ച് സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.