കുവൈത്ത് സിറ്റി: കുവൈത്തിലും ഇറാനിലും നേരിയ തോതില്‍ ഭൂചലനം. വെസ്‌റ്റേണ്‍ ഇറാനില്‍ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങളാണ് കുവൈത്തില്‍ അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.5 തോത് രേഖപ്പെടുത്തി. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
രാവിലെ പത്ത് മണിയോടെയാണ് കുവൈത്ത് സിറ്റി, സാല്‍മിയ, ഹാവല്ലി, ജഹ്ര എന്നീ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടത്.