സിയൂള്‍: ഉത്തരകൊറിയയില്‍ വെള്ളിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു.
ആണവ പരീക്ഷണം നടന്ന സ്ഥലത്തിനു സമീപമാണ് ഭൂകമ്പം ഉണ്ടായത്.
കില്‍ജു പട്ടണത്തില്‍നിന്ന് 54 കിലോമീറ്റര്‍ അകലെയാണു ഭൂകമ്പം ഉണ്ടായത്.
സെപ്റ്റംബര്‍ മൂന്നിലെ ആണവപരീക്ഷണത്തിനുശേഷം ഇവിടെയുണ്ടാവുന്ന നാലാമത്തെ ഭൂകമ്പമാണിത്. ആണവ പരീക്ഷണം മൂലം പ്രദേശം ദുര്‍ബലമായിരിക്കാമെന്നും പരീക്ഷണ കേന്ദ്രം മറ്റെവിടേക്കെങ്കിലും മാറ്റാന്‍ ഉത്തരകൊറിയ നിര്‍ബന്ധിതമാവുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.