ന്യൂഡൽഹി: ഉത്തരേന്ത്യയിൽ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടു. ഡൽഹി, ജമ്മു കശ്മീർ, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലാണ് രാത്രി 10.34ന് ഭൂചലനം അനുഭവപ്പെട്ടത്. പഞ്ചാബിലെ അമൃത്സറാണ് പ്രഭവകേന്ദ്രമെന്ന് സീസ്മോളജി വകുപ്പ് അറിയിച്ചു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി.
കശ്മീർ താഴ്വരയാണ് പ്രഭവ കേന്ദ്രമെന്ന് ആദ്യ റിപ്പോർട്ടുകൾ വന്നിരുന്നു. നാശനഷ്ടങ്ങളോ മരണമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പാക്കിസ്ഥാനിലെ ഇസ്ലാമബാദിലും ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ തജിക്കിസ്ഥാനാണ് പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി.