ജപ്പാനില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി

ടോക്യോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് രാജ്യത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാജ്യ തലസ്ഥാനമായ ടോക്യോയുടെ വടക്കുകിഴക്കന്‍ പ്രദേശമായ ഇബറാക്കിയുടെ കിഴക്കന്‍ ഭാഗത്താണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ലെന്നും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.

Top