ജമ്മു കശ്മീരില്‍ ഭൂകമ്പം; 3.6 തീവ്രത

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭൂകമ്പം. കത്രയിൽ വെള്ളിയാഴ്ച രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പമാപിനിയിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൗമോപരിതലത്തിൽ നിന്ന് പത്തുകിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. കത്രയുടെ കിഴക്ക് ഭാഗത്ത് 97 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Top