നേപ്പാളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തി

ഖോട്ടാങ് :കിഴക്കൻ നേപ്പാളിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ തീവ്രത 6 രേഖപ്പെടുത്തിയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. നേപ്പാളിലെ ഖോട്ടാങ് ജില്ലയിലാണ് ഞായറാഴ്ച ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
കാഠ്മണ്ഡുവിൽ നിന്ന് 450 കിലോമീറ്റർ കിഴക്കാണ് ഖോട്ടാങ്. ഞായറാഴ്ച രാത്രി 8:13 ന് മാർട്ടിൻബിർട്ടയിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സീസ്‌മോളജി ആൻഡ് റിസർച്ച് സെന്റർ അറിയിച്ചു. കാഠ്മണ്ഡു താഴ്വരയിലും കിഴക്കൻ നേപ്പാളിലെ മൊറാങ്, ജാപ്പ, സൺസാരി, സപ്താരി, തപ്ലെജംഗ് ജില്ലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

Top