ശ്രീനഗറില്‍ നേരിയ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി

earthquake

ശ്രീനഗര്‍ : ശ്രീനഗറില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിലെ സുംബാളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 150 കിലോമീറ്റര്‍ ദൂരത്തിലാണ് ഭൂചലനം ഉണ്ടായത്.

ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജമ്മുകാശ്മീരില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ മഴയ്ക്ക് പകരം ഭൂചലനമാണുണ്ടായത്.

 

Top