സാന്‍ഫ്രാന്‍സിസ്‌കോ : അലാസ്‌കയിലെ അല്യൂഷ്യന്‍ ദ്വീപില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
കിസ്‌കയില്‍ നിന്ന് 31 കിലോമീറ്റര്‍ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ(യുഎസ്ജിഎസ്) വ്യക്തമാക്കി. ഈ വര്‍ഷം യുഎസിലുണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്. ഭൂചലനത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഏറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.