സൗദിയിലെ ചെങ്കടലില്‍ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 3 ഡിഗ്രി തീവ്രത രേഖപ്പെടുത്തി

ജിദ്ദ: സൗദിയിലെ ചെങ്കടലില്‍ ഭൂചലനം.

റിക്ടര്‍ സ്‌കെയിലില്‍ 3 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

സൗദി അറേബ്യയിലെ ജിയോളജിക്കല്‍ സര്‍വ്വേയുടെ ഉപകരണങ്ങളാണ് ഭൂചലനം രേഖപ്പെടുത്തിയത്.

നഗരത്തില്‍ നിന്ന് തെക്കുമാറി നടുക്കടലില്‍ 20.88 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. സൗദി വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

Top