ഇംഫാല്‍: മണിപ്പൂരില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി ഭൂചലനം. മണിപ്പൂരിലെ കാക്ചിംഗാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗുവാഹത്തിയില്‍ അടക്കം അസമിന്റെ വിവിധ ഭാഗങ്ങളിലും മേഘാലയിലും നാഗാലാന്റിലും മിസോറാമിലും പ്രകമ്പനം ഉണ്ടായി. രാത്രി 8.12 നാണ് ഭൂകമ്പം ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമില്ല.