ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: പുലര്‍ച്ചെ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 4.25നാണ് ഉണ്ടായത്.

പ്രകമ്പനങ്ങള്‍ ഒരു മിനിറ്റോളം തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഹരിയാനയിലെ റോത്തക് ആണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഒരു മിനിറ്റോളം നീണ്ടു നിന്ന ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉള്ളതായി റിപ്പോര്‍ട്ടില്ല.

Top