കാഠ്മണ്ഡു: നേപ്പാളിലും ഉത്തരാഖണ്ഡിലും ഭൂചലനം. നേപ്പാളിലെ ബാഗ്‌ലുഗ് ജില്ലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രതയും 5.3 തീവ്രതയും രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണുണ്ടായത്. ഇന്ന് പുലര്‍ച്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
1:23ന് അധികാരി ചൗറില്‍ ആണ് 477 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായത്. 5.3തീവ്രതയോടെ രണ്ടാമത്തെ ഭൂചലനം 2:07ഓടെ ഖുംഗയില്‍ അനുഭവപ്പെട്ടു. ഇതിനുപിന്നാണ് ഉത്തരാഖണ്ഡില്‍ തുടര്‍ഭൂചലനങ്ങള്‍ ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രതയിലാണ് ഭൂമി കുലുങ്ങിയത്. 2:19ഓടെയായിരുന്നു ഇത്.