ഇസ്ലാമാബാദ്: പാകിസ്താനിലും സിസാങ്ങിലും ന്യൂഗിനിയയിലും ചൊവ്വാഴ്ച പുലര്‍ച്ചെ മിനിറ്റുകളുടെ വ്യത്യാസത്തില്‍ ശക്തമായ ഭൂചലനം. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍.സി.എസ്) റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് പാകിസ്താനില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.ന്യൂ ഗിനിയയില്‍ 6.5 ഉം സിസാങ്ങില്‍ 5.0 ഉം ആണ് റിക്ടര്‍ സ്‌കെയിലില്‍ തീവ്രത രേഖപ്പെടുത്തിയത്. ആളപായമോ സുനാമി ഭീഷണിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പാകിസ്താന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലായി ചെറു ഭൂചനങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാകിസ്താനില്‍ ഒക്ടോബറില്‍ ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായേക്കുമെന്ന് പഠനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 5.0 തീവ്രതയില്‍ കൂടുതല്‍ എങ്ങും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്നത് ആശ്വസകരമായിരുന്നു.
സോളാര്‍ സിസ്റ്റം ജ്യോമെട്രി സര്‍വേ പ്രകാരം പാകിസ്താന്റെ പല ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ അന്തരീക്ഷ ഏറ്റക്കുറച്ചിലുകള്‍ കാണപ്പെട്ടുവെന്നും അത് വരാനിരിക്കുന്ന ശക്തമായ ഭൂചലനത്തിന്റെ സൂചനകളാകാമെന്നുമായിരുന്നു ഗവേഷകരുടെ നിഗമനം.