മനില: ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്.
ഫിലിപ്പൈന്‍സിലെ സമാര്‍ ദ്വീപിലാണ് ഭൂചലനമുണ്ടായത്. ഫിലിപ്പൈന്‍സ് കാലാവസ്ഥാപഠന കേന്ദ്രമാണ് ഭൂചലനം സ്ഥിരീകരിച്ചത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.