ഹോണ്ടുറാസില്‍ ശക്തമായ ഭൂചലനം; റിക്‌ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത, ആളപായമില്ല

earthquake

സാന്‍ സാല്‍വഡോര്‍: ഹോണ്ടുറാസിന്റെ വടക്കന്‍ തീരത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45 ഓടെയുണ്ടായ ഭൂചലനത്തില്‍ ആളപായം ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, പസഫിക് സുനാമി വാര്‍ണിംഗ് സെന്റര്‍ സുനാമിയ്ക്ക് സാദ്ധ്യതയില്ലെന്ന് അറിയിച്ചു.

Top