ഡല്‍ഹിയില്‍ അനധികൃതമായി വില്‍പ്പന നടത്തിയ 640 കിലോ പടക്കങ്ങള്‍ പിടികൂടി

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായിരിക്കുന്ന ഡല്‍ഹിയിലെ മൂന്നിടങ്ങളില്‍നിന്ന് 640 കിലോ പടക്കങ്ങള്‍ പിടികൂടി. സര്‍ദാര്‍ ബസാര്‍, സബ്‌സി മണ്ഡി, ബുരാരി എന്നിവിടങ്ങളില്‍ അനധികൃതമായി വില്‍പ്പന നടത്തിയ പടക്കങ്ങള്‍ പിടിച്ചെടുത്തത്.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയിലാണ് പടക്കങ്ങള്‍ പിടികൂടിയത്. ദീപാവലിയോട് അനുബന്ധിച്ച് പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് സുപ്രീംകോടതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top