ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ യാത്രാബോട്ട് മുങ്ങി കുട്ടികളടക്കം 7 പേരെ കാണാതായി. മുപ്പതോളം പേരാണ് ബോട്ടിലുണ്ടായിരുന്നത്, ഇവരില്‍ 23 പേരെ രക്ഷപ്പെടുത്തി. യാത്രക്കാരിലേറെയും വിദ്യാര്‍ഥികളായിരുന്നു.
നദിയില്‍ പാലം നിര്‍മ്മിക്കാനായി കെട്ടിപ്പൊക്കിയ തൂണുകളിലൊന്നിലിടിച്ചാണ് ബോട്ട് മറിഞ്ഞത്. പത്തു പേരെയെങ്കിലും പ്രദേശ വാസികള്‍ രക്ഷപ്പെടുത്തിയതായാണു വിവരം. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കി.
ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി എന്‍. ചന്ദ്രബാബുവും രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ അധികാരികള്‍ക്കു നിര്‍ദേശം നല്‍കി.