യേശു ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റതിന്റെ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു

Easter

യേശു ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റതിന്റെ സ്മരണയില്‍ ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിന്റെ അനുസ്മരണമാണ് ഈസ്റ്റര്‍.

ആ മഹാത്യാഗത്തിന്റെ സ്മരണ പുതുക്കിയാണ് ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഇതിനോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. തിരുവനന്തപുരം സെന്റ് മേരീസ് കത്രീഡലില്‍ നടന്ന ഉയിര്‍പ്പ് ശുശ്രൂഷയ്ക്കും പ്രദക്ഷിണത്തിനും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പ്രത്യാശയോടെ മുമ്‌ബോട്ട് പോയി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാമെന്ന് അദ്ദേഹം സന്ദേശം നല്‍കി.

സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന തിരു കര്‍മ്മങ്ങള്‍ക്കും ദിവ്യബലിക്കും ആര്‍ച്ച് ബിഷപ്പ് ഡോ എം സൂസെപാക്യം മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊച്ചിയില്‍ പറവൂര്‍ മാര്‍ത്തോമ പള്ളിയില്‍ സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഈസ്റ്റര്‍ ദിന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കോഴിക്കോടും വിവിധ ദേവാലയങ്ങളില്‍ പ്രത്യേക ചടങ്ങുകള്‍ ഉണ്ടായിരുന്നു.

Top