ട്വിറ്ററില്‍ തന്റെ ചിത്രം പങ്കുവെയ്ക്കുമ്പോള്‍ നേരിടാന്‍ പോകുന്ന അപമാനങ്ങളെക്കുറിച്ച് ആ യുവതി കരുതി കാണില്ല. അപൂര്‍വ്വമായ ക്യാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് ഒരു കാല്‍ മുറിച്ചുനീക്കിയ 27കാരി ഷെറിയാണ് തന്റെ ചിത്രം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്.
പ്രായം പറയുന്ന ഗെയിമില്‍ പങ്കെടുക്കവെയാണ് ഷെറി തന്റെ ചിത്രം പോസ്റ്റ് ചെയ്തത്. ഇതോടൊപ്പം ചെയ്യാന്‍ പറ്റാത്ത ഒരു കാര്യവും രേഖപ്പെടുത്തണമായിരുന്നു. ഊന്നുവടിയില്‍ താങ്ങി നിന്ന് എടുത്ത സെല്‍ഫിയ്‌ക്കൊപ്പം കാലുകളില്‍ ഒന്നില്ലാത്തതിനാല്‍ ചേര്‍ത്തു നില്‍ക്കാനാകില്ലെന്ന് ഷെറി കുറിച്ചു.
എന്നാല്‍ ഇതിന് ശേഷം മെല്‍ബണില്‍ നിന്നുള്ള യുവതിക്ക് നേരിടേണ്ടി വന്നത് കടുത്ത അപമാനമാണ്. പുരുഷന്‍മാരാണ് അപമാനിക്കാന്‍ രംഗത്തെത്തിയത്. ഷെറിയെ പീഡനത്തിന് ഇരയാക്കുന്നത് എളുപ്പമുള്ള കാര്യമാണെന്ന് മുതല്‍ ലൈംഗികത സംബന്ധിച്ച് മോശമായ ചില പരാമര്‍ശങ്ങള്‍ വരെ ഇവര്‍ നടത്തി.
തന്റെ ശരീരത്തിലെ കുറവ് മൂലം പീഡിപ്പിക്കാന്‍ എളുപ്പമെന്ന് വരെ എഴുതിയവരുടെ വാക്കുകളില്‍ തമാശ കാണാന്‍ കഴിയില്ലെന്ന് ഷെറി പ്രതികരിച്ചു. ആറാം വയസ്സിലാണ് അപൂര്‍വ്വമായ ക്യാന്‍സര്‍ മൂലം കാല്‍ മുറിച്ചുനീക്കിയത്. സംഭവത്തില്‍ ചിലര്‍ രോഷം പ്രകടിപ്പിച്ചും രംഗത്തെത്തി.