ജിയോ ഫോൺ സ്വന്തമാക്കാൻ എളുപ്പവഴി; പ്രീ-രജിസ്റ്റര്‍ ചെയ്യാൻ ഇനി എസ്എംഎസ്

jio

സെപ്റ്റംബറിൽ വിപണിയിലെത്തുന്ന റിലയന്‍സിന്റെ ജിയോഫോണ്‍ ബുക്ക് ചെയ്യാൻ കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ.

ആഗസ്റ്റ് 24 മുതല്‍ ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂര്‍ ബുക്ക് ചെയ്യാനാവും. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഫോണില്‍ ലഭിക്കുവാനുള്ള അവസരം ജിയോ ഒരുക്കിയിട്ടുണ്ട്.

ജിയോയുടെ വെബ്‌സൈറ്റില്‍ കീപ് മീ പോസ്റ്റഡ് എന്ന ലിങ്ക് വഴി ഫോണ്‍ വാങ്ങാന്‍ താലപര്യമുള്ളവര്‍ക്ക് ബുക്ക് ചെയ്യാനാവും.

ഇന്റര്‍നെറ്റ് സേവനം ഇല്ലാത്ത ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കും ജിയോ ഫോണിന്റെ ബുക്കിംങ് സംബന്ധിച്ച വിവരങ്ങള്‍ എളുപ്പത്തില്‍ അറിയാന്‍ കഴിയും.

ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും. ഇതിനായി ഫോണില്‍ നിന്നും ഒരു എസ്എംഎസ് അയച്ചാല്‍ മാത്രം മതി.

ഇതിനായി ഫോണില്‍ JP<സ്‌പേസ്>നിങ്ങളുടെ പിന്‍കോഡ്<സ്‌പേസ്> അടുത്തുള്ള ജിയോ സ്‌റ്റോര്‍ കോഡ് എന്നിവ ടൈപ്പ് ചെയ്ത് 702 11 702 11 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാല്‍ മതി.

മെസേജ് അയച്ചുകഴിഞ്ഞാല്‍ നന്ദി അറിയിച്ചുകൊണ്ട് റിലയന്‍സ് ജിയോയില്‍ നിന്നും നിങ്ങള്‍ക്ക് ഒരു മറുപടി സന്ദേശം ലഭിക്കും.

ജിയോ ഫോണുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങള്‍ക്ക് എസ്എംഎസോ ഫോണ്‍ കോളോ ആയി ലഭിക്കും.

ഫോണിന്റെ വിൽപ്പന കൂടുതൽ വ്യാപിപ്പിക്കാനും, എളുപ്പമാക്കനുമാണ് പുതിയ സംവിധാനം ഒരുക്കുന്നത്.

Top